കുണ്ടറ: നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ കോൺഗ്രസിന് തിളക്കമാർന്ന വിജയം നേടാനാകുമെന്ന് എ.ഐ.സി.സി സെക്രട്ടറി പി. വിശ്വനാഥ് പറഞ്ഞു. കോൺഗ്രസ് കുണ്ടറ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃസമ്മേളനം കുണ്ടറ വൈ.എം.സി.എ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് പ്രസിഡന്റ് കെ. ബാബുരാജൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എ. ഷാനവാസ്ഖാൻ, പഴകുളം മധു, ജി. രതികുമാർ, സെക്രട്ടറി കെ.എസ്. ഗോപകുമാർ, പ്രൊഫ. മേരിദാസൻ, മിൽമ ചെയർമാൻ കല്ലട രമേശ്, ഡി.സി.സി സെക്രട്ടറിമാരായ ആന്റണി ജോസ്, കെ.ആർ.വി സഹജൻ, മണ്ഡലം പ്രസിഡന്റുമാരായ തോട്ടത്തിൽ ബാലൻ, നിസാമുദ്ദീൻ, മോഹനൻ, വിളവീട്ടിൽ മുരളി, വിനോദ് ജി. പിള്ള തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് വി. ഓമനക്കുട്ടൻ സ്വാഗതവും സെക്രട്ടറി ദീപക് ശ്രീശൈലം നന്ദിയും പറഞ്ഞു. പേരയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനീഷ് പടപ്പക്കരയെ ചടങ്ങിൽ പി. വിശ്വനാഥ് അനുമോദിച്ചു.