കൊട്ടാരക്കര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ 16ന് കൊട്ടാരക്കര നഗരസഭ പ്രതിനിധികൾക്ക് സ്വീകരണം നൽകും. വൈകിട്ട് 5ന് ചന്തമുക്ക് നഗരസഭ ഗ്രൗണ്ടിൽ ചേരുന്ന പൊതുസമ്മേളനം പി.ഐഷാപോറ്റി എം.എൽ.എ ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് ഹാജി.എം.ഷാഹുദ്ദീന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ വ്യാപാരി സംഗമം സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീൻ ഉദ്ഘാടനം ചെയ്യും. കെ.ബി.ഗണേശ് കുമാർ എം.എൽ.എ മുഖ്യ അതിഥിയാകും. നഗരസഭ ചെയർമാൻ എ.ഷാജു, വൈസ് ചെയർപേഴ്സൺ അനിത ഗോപകുമാർ, എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ജി.തങ്കപ്പൻ പിള്ള എന്നിവർക്ക് പ്രത്യേക ആദരവ് നൽകും. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.നസീർ കൗൺസിലർമാരെ ആദരിക്കും. നിജാം ബക്ഷി, മുഹമ്മദ് ആരിഫ്, ആർ.വിജയൻപിള്ള, കെ.എസ്.ഇന്ദുശേഖരൻ നായർ, കെ.എസ്.വേണുഗോപാൽ, പി.ഹരികുമാർ, വയയ്ക്കൽ സോമൻ, സി.മുകേഷ്, സി.എസ്.മോഹൻദാസ്, മോഹൻ.ജി.നായർ, എം.അലക്സാണ്ടർ, ബാബുരാജ്, ഗോപാലകൃഷ്ണൻ, റജി നിസാ, സാബു നെല്ലിക്കുന്നം എന്നിവർ സംസാരിക്കും. സെക്രട്ടറി വൈ.സാമുവൽ കുട്ടി സ്വാഗതവും ട്രഷറർ കെ.കെ.അലക്സാണ്ടർ നന്ദിയും പറയും.

വ്യാപാരി സംഘടയിലെ പ്രശ്നങ്ങൾ പരിഹരിക്കും

കൊട്ടാരക്കരയിൽ കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് നേതൃത്വം ഇടപെട്ട് ഉടൻ പരിഹാരമുണ്ടാക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ചില വ്യക്തികളുടെ സ്വകാര്യ താത്പര്യത്താലാണ് പ്രശ്നങ്ങൾ ഉടലെടുത്തത്. ചാരിറ്റബിൾ സൊസൈറ്റിയായി മറ്റൊരു സംഘടനകൂടി രജിസ്റ്റർ ചെയ്തത് ആക്ഷേപം ഉന്നയിക്കുന്നവർകൂടി ചേരുന്ന കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ്. 2017 ഡിസംബർ 3ന് എടുത്ത തീരുമാനത്തിന്റെ മിനിട്സിൽ അവരൊക്കെ ഒപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കോടതിയിൽ കേസ് വന്നപ്പോൾ മുൻസിഫിനെ നിജസ്ഥിതി ബോദ്ധ്യപ്പെടുത്തുന്ന കാര്യത്തിൽ തങ്ങൾക്ക് വീഴ്ചയുണ്ടായിട്ടുണ്ടെന്നും വ്യാപാരികളുടെ ക്ഷേമവും സംരക്ഷണവും പൊതുസേവനവും മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നും ഭാരവാഹികൾ വ്യക്തമാക്കി. പത്ര സമ്മേളനത്തിൽ പ്രസിഡന്റ് എം.ഷാഹുദ്ദീൻ, വർക്കിംഗ് പ്രസിഡന്റ് സി.എസ്.മോഹൻദാസ്, സെക്രട്ടറി വൈ.സാമുവൽ കുട്ടി, കെ.കെ.അലക്സാണ്ടർ, ഗോപാലകൃഷ്ണൻ, റെജി നിസ എന്നിവർ പങ്കെടുത്തു.