കുന്നത്തൂർ :മൈനാഗപ്പള്ളി മണ്ണൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പറയിടീൽ 17 ന് ഉച്ചവരെ ക്ഷേത്രത്തിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.കൊവിഡ് പശ്ചാത്തലത്തിൽ ഉത്സവ ചടങ്ങുകൾ മാത്രമാക്കിയാണ് നടത്തുക.16 ന് വൈകിട്ട് 7ന് കഥകളി, തിരുവുത്സവദിവസമായ ഞായറാഴ്ച വൈകിട്ട് 7ന് വില്പാട്ട്, തുടർന്ന് വയലിൻ സോളോ ഭക്തി ഗാനമേള എന്നിവ നടക്കും.കെട്ടുകാഴ്ച്ച ഉണ്ടായിരിക്കുന്നതല്ല.