ems
പോർട്ട് കൊല്ലം ഇ.എം.എസ് സ്മാരക പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മേയർക്കും തീരദേശത്തെ കൗൺസിലർമാർക്കുമായി സംഘടിപ്പിച്ച സ്വീകരണ സമ്മേളനം മേയർ പ്രസന്ന ഏണസ്റ്റ് ഉദ്‌ഘാടനം ചെയ്യുന്നു. ഫാ. സേവ്യർ ലാസർ സമീപം

കൊല്ലം: പോർട്ട് കൊല്ലം ഇ.എം.എസ് സ്മാരക പബ്ളിക് ലൈബ്രറിയയുടെ ആഭിമുഖ്യത്തിൽ മേയർ പ്രസന്നാ ഏണസ്റ്റിനും തീരദേശത്തെ കൗൺസിലർമാരായ ജോർജ്ജ് ഡി. കാട്ടിൽ, ജെ. സ്റ്റാൻലി, എൻ. ടോമി, എ.കെ. സവാദ്, ജി.ആർ. മിനിമോൾ എന്നിവർക്കും സ്വീകരണം നൽകി. സ്വീകരണ സമ്മേളനം മേയർ ഉദ്ഘാടനം ചയ്തു. പോർട്ട് കൊല്ലം ഇടവക വികാരി ഫാ. സേവ്യർ ലാസർ അദ്ധ്യക്ഷത വഹിച്ചു.

'മരയ്ക്കാൻ' എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്ത പോർട്ട് കൊല്ലം സ്വദേശി ജെഫി ജെറാൾഡിനെ മേയർ മെമന്റോ നൽകി ആദരിച്ചു. ലൈബ്രറി പ്രസിഡന്റ് ജെ.ആൻസൽ തീരദേശ വികസന രൂപരേഖ മേയർക്ക് സമർപ്പിച്ചു. ജെസ്റ്റസ് സെബാസ്റ്റ്യൻ, എ.എം. ഇക്ബാൽ എന്നിവർ സംസാരിച്ചു. ലൈബ്രറി പ്രസിഡന്റ് സ്വാഗതവും പ്രോഗ്രാം കൺവീനർ സതീശൻ നന്ദിയും പറഞ്ഞു.