photo
പോച്ചയിൽ എച്ച്.എസ് മാളിന്റെ ധനസാഹായ വിതരണത്തിന്റെ സമാപനം എച്ച്.എസ് മാൾ മാനേജിംഗ് ഡയറക്ടർ നാസർ പോച്ചയിൽ നിർവഹിക്കുന്നു.

കരുനാഗപ്പള്ളി: പോച്ചയിൽ എച്ച്.എസ് മാളിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് 1001 കിടപ്പ് രോഗികൾക്കും അഞ്ഞൂറ് കിടപ്പ് രോഗികൾക്കും കൊവിഡ് ദുരിത ബാധിതരുൾപ്പടെ രണ്ടായിരത്തോളം പേർക്ക് നൽകിവന്നിരുന്ന ധനസഹായ വിതരണം കഴിഞ്ഞ ദിവസം സമാപിച്ചു. എച്ച്.എസ് മാൾമാനേജിംഗ് ഡയറക്ടർ നാസർ പോച്ചയിൽ ചികിത്സാ ധനസഹായ വിതരണത്തിന്റെ സമാപനം നിർവഹിച്ചു. സ്വാഗതസംഘം ചെയർമാൻ മുനമ്പത്ത് ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. ആർ.ശശിധരന്‍പിള്ള, ജബ്ബാർ മാസ്റ്റർ, കെ.ജി.ശിവാനന്ദർ എന്നിവർ പങ്കെടുത്തു.