കൊല്ലം: വിശ്വകർമ്മ സർവീസ് സൊസൈറ്റി കൊല്ലം ടൗൺ ശാഖയുടെ വാർഷിക പൊതുയോഗം സോപാനം സാവിത്രി ഹാളിൽ പ്രസിഡന്റ് വി. പരമേശ്വരൻ ആചാരിയുടെ അദ്ധ്യക്ഷതയിൽ നടന്നു. യോഗത്തിൽ തിരക്കഥാകൃത്ത് അയ്യപ്പൻ അമൃതുകുളത്തിനെ പ്രതിഭാ പുരസ്കാരം നൽകി ആദരിച്ചു. സെക്രട്ടറി എ. ശേഖർ സ്വാഗതവും ജോ. സെക്രട്ടറി കെ. താണുമൂർത്തി നന്ദിയും പറഞ്ഞു.