paliative
കേരള പാലിയേറ്റീവ് പരിചരണ ദിനാചരണത്തോടനുബന്ധിച്ച് കരുനാഗപ്പള്ളിയിൽ ലീഡേഴ്സ് സോഷ്യൽ വെൽഫെയർ ഫോറം സംഘടിപ്പിച്ച ചടങ്ങ് കെ.പി.സി.സി സെക്രട്ടറി ആർ. രാജശേഖരൻ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: ലീഡേഴ്സ് സോഷ്യൽ കെയർ ഫാറം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി അങ്കണത്തിൽ സംഘടിപ്പിച്ച കേരള പാലിയേറ്റീവ് പരിചരണ ദിനാചരണം കെ.പി.സി.സി. സെക്രട്ടറി ആർ. രാജശേഖരൻ ഉദ്ഘാടനം ചെയ്തു. കൊവിഡ് കാലത്തെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.തോമസ് അൽഫോൺസ്, ആർ.എം.ഒ ഡോ. അനൂപ് കൃഷ്ണൻ, സാബ് കളക്ഷൻ സെന്റർ മേധാവി ഡോ.സുജിത്ത്, വള്ളിക്കാവ് സി.എഫ്.എൽ.സി സ്റ്റാഫ് നഴ്സ് ആൻസി.കെ.സജി എന്നിവരെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. ലീഡേഴ്‌സ് സോഷ്യൽ കെയർ ഫോറം പ്രസിഡന്റ് ഷിബു. എസ്. തൊടിയൂർ ആദ്ധ്യക്ഷത വഹിച്ചു. പ്രദീപ്‌ വാര്യത്ത്, പ്രവീൺ കരിമ്പാലി, ശർമിള, താഹിർ മുഹമ്മദ്‌, അനിയൻ തുടങ്ങിയവർ സംസാരിച്ചു. നിയാസ് ഇബ്രാഹിം സ്വാഗതവും പി.വി. ബാബു നന്ദിയും പറഞ്ഞു.