ഓച്ചിറ: യു.ഡി.എഫ് അധികാരത്തിൽ വന്നാൽ പാവപ്പെട്ട കുടുംബങ്ങൾക്ക് മാസം 6000 രൂപ നൽകുന്ന രാഹുൽ ഗാന്ധിയുടെ ന്യായ് പദ്ധതി കേരളത്തിൽ നടപ്പാക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു. കോൺഗ്രസ് ഓച്ചിറ ബ്ലോക്ക് പ്രവർത്തകയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിന്ദുകൃഷ്ണ .ബ്ലോക്ക് പ്രസിഡന്റ് നീലികുളം സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. ജന.സെക്രട്ടറി സി.ആർ .മഹേഷ് മുഖ്യ പ്രസംഗം നടത്തി. കെ.പി.സി.സി സെക്രട്ടറി ആർ. വത്സൻ പ്രവർത്തനരേഖ അവതരിപ്പിച്ചു. ഡി.സി.സി ജന.സെക്രട്ടറിമാരായ കെ.കെ.സുനിൽകുമാർ, മുനമ്പത്ത് വഹാബ്, ടി.തങ്കച്ചൻ, കബീർ എം.തീപ്പുര, ലീലാകൃഷ്ണൻ, എം. ഇബ്രാഹിം കുട്ടി, മണ്ഡലം പ്രസിഡന്റുമാരായ ബി.എസ്.വിനോദ്, ആർ. സുധാകരൻ, കെ.എം. നൗഷാദ്, അശോകൻ കുറുങ്ങപ്പള്ളി, സജിൻ ബാബു, ഓച്ചിറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കൃഷ്ണകുമാർ, കയ്യാലത്തറ ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു.