ഓച്ചിറ:എയ്ഡ്സ് ബാധിച്ച നിർദ്ധനരും നിരാലംബരുമായ കുടുംബങ്ങൾക്കുള്ള ഭക്ഷ്യധാന്യങ്ങളുമായി ജനുവരിയിലെ നന്മ വണ്ടി പ്രയാണം ആരംഭിച്ചു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ നൻമ വണ്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ ഫ്ളാഗ് ഒഫ് ചെയ്തു. കരുനാഗപ്പള്ളി താലൂക്കിലെ തിരഞ്ഞെടുക്കപ്പെട്ട 19 കുടുംബങ്ങൾക്കാണ് ഒരു മാസത്തേക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ വീടുകളിൽഎത്തിച്ച് നൽകുന്നത്. നാട്ടരങ്ങ് കരുനാഗപ്പള്ളി എന്ന സംഘടന സുമനസുകളുടെ സഹകരണത്തോടെയാണ് ജീവകാരുണ്യ പദ്ധതി നടപ്പിലാക്കുന്നത്. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് താനുവേലി, ബി.ഡി .ഒ അജയൻ, സലിം കൊല്ലം, മെഹർഖാൻ ചേന്നല്ലൂർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ശ്രീലത, ഷെർളി ശ്രീകുമാർ, സുൽഫിയ ഷെറിൻ, നിഷാ അജയകുമാർ, തുളസീധരൻ, രശ്മി രവീന്ദ്രൻ, അബ്ദുൽ ഷുക്കൂർ, ഹാരിസ് ഹാരി, തൊടിയൂർ സന്തോഷ്, മുഹമ്മദ് പൈലി, ഹാരി ഹസൻ എന്നിവർ സംസാരിച്ചു. നാട്ടരങ്ങ് സെക്രട്ടറി ബിജു മുഹമ്മദ് പദ്ധതി വിശദീകരിച്ചു.