പുനലൂർ: ചെമ്മന്തൂർ ബ്രദറൺ ചർച്ച് മൂപ്പനും ശുശ്രൂഷകനുമായ ഇളമ്പൽ വാഴപ്പള്ളിൽ വി.ഇ. തോമസ് (കുഞ്ഞുണ്ണി-93) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് ബ്രദറൺ സഭാ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: ഏലിയാമ്മ ജോർജ്, ഗ്രേസ് തോമസ്, ആനി തോമസ്, അനില ജയ്സൺ. മരുമക്കൾ: ജോർജ് വൈരമൺ (യു.എസ്.എ), തോമസ് സാമുവേൽ (കൊല്ലം), ബാബു മാത്യു (പത്തനാപുരം), ജയ്സൺ എബ്രഹാം (യു.എസ്.എ).