dr-girijadevi
ഡോ.ഗിരിജാദേവിയുടെ കൃഷിയിടത്തിലെ വിളവെടുപ്പ് തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: ആതുരസേവനത്തിനിടയിലും ജൈവ കൃഷിയിൽ വിജയഗാഥ രചിച്ച് തൊടിയൂരിലെ വനിത ഹോമിയോ ഡോ.ഗിരിജാദേവി നാടിന് മാതൃകയാകുന്നു. തന്റെ വക 50 സെന്റ് സ്ഥലത്ത് കോളി ഫ്ളവർ, കാബേജ്, പാവൽ, പടവലം, ചീര എന്നിവയാണ് ഡോ.ഗിരിജാദേവി കൃഷി ചെയ്തത്. ജൈവവളം മാത്രം ഉപയോഗിച്ച് നടത്തിയ കൃഷിയിൽ നിന്ന് മികച്ച വിളവാണ് ലഭിച്ചത്. തൊടിയൂർ കൃഷിഭവൻ ആവശ്യമായ മാർഗനിർദ്ദേശവും സഹായങ്ങളും നൽകി. വിളവെടുപ്പ് തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് സലീം മണ്ണേൽ ആദ്യ വിൽപ്പന നടത്തി.ഗ്രാമ പഞ്ചായത്തംഗങ്ങളായ തൊടിയൂർ വിജയൻ ,കെ.ധർമ്മദാസ് ,കൃഷി ഓഫീസർ കെ.ഐ.നൗഷാദ്, ഡോ.ഗിരിജാദേവി എന്നിവർ സംസാരിച്ചു.