കൊല്ലം: ജില്ലാ പഞ്ചായത്തിലെ വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റികളിലെ അദ്ധ്യക്ഷരെ തിരഞ്ഞെടുത്തു. വികസനം, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ അദ്ധ്യക്ഷ പദവി വനിതകൾക്കായി സംവരണം ചെയ്യപ്പെട്ടിട്ടുള്ളതാണ്.
വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സണായി ചിതറ ഡിവിഷനിൽ നിന്നുള്ള ജെ. നജീബത്തിനെ തിരഞ്ഞെടുത്തു. സുനിതാ രാജേഷ്, എൻ.എസ്. പ്രസന്നകുമാർ, സി. ബാൾഡുവിൻ, കെ. അനിൽകുമാർ എന്നിവരാണ് മറ്റ് അംഗങ്ങൾ. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ അദ്ധ്യക്ഷ കുലശേഖരപുരം ഡിവിഷനിൽ നിന്നുള്ള വസന്ത രമേശാണ്. ഡോ. കെ. ഷാജി, ജയശ്രീ വാസുദേവൻപിള്ള, എസ്. സെൽവി, അഡ്വ. ബ്രിജേഷ് എബ്രഹാം എന്നിവരാണ് മറ്റ് അംഗങ്ങൾ.
കുന്നത്തൂർ ഡിവിഷനിൽ നിന്നുള്ള ഡോ. പി.കെ. ഗോപനാണ് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ. പ്രിജി ശശിധരൻ, അനന്തുപിള്ള, അഡ്വ. സി.പി. സുധീഷ്‌കുമാർ, ഗേളി ഷണ്മുഖൻ എന്നിവർ അംഗങ്ങളാണ്. തൊടിയൂർ ഡിവിഷനിൽ നിന്നുള്ള അഡ്വ. അനിൽ എസ്. കല്ലേലിഭാഗം ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. ശ്യാമളഅമ്മ, സി. അംബികാകുമാരി, ആർ. രശ്മി, എസ്. സോമൻ എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.
ബി. ജയന്തി, അഡ്വ. എസ്. ഷൈൻകുമാർ, എ. ആശാദേവി, ശ്രീജാ ഹരീഷ് എന്നിവരാണ് ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിലെ അംഗങ്ങൾ.