gandhi-seva
2020ലെ ഗാന്ധി സേവ പുരസ്കാരം ഭദ്രൻ. എസ്. ഞാറക്കാടിന് എൻ.കെ. പ്രേമചന്ദ്രൻ. എം.പി സമ്മാനിച്ചപ്പോൾ

ചവറ: ദേശീയ അദ്ധ്യാപക അവാർഡ് ജേതാവും അഖിലേന്ത്യ അവാർഡീ ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ഭദ്രൻ എസ്. ഞാറക്കാടിന് പെരുമ്പാവൂർ വായന പൂർണിമയുടെ 2020ലെ ഗാന്ധി സേവ പുരസ്കാരം അദ്ദേഹത്തിന്റെ വസതിയിൽ നടന്ന ചടങ്ങിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പി .സമർപ്പിച്ചു . ജില്ലാ പഞ്ചായത്ത് അംഗങ്ങളായ.സി.പി .സുധീഷ് കുമാർ, അനിൽ കല്ലേലിഭാഗം, ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. തുളസീധരൻ പിള്ള, റിട്ട. വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ.എൽ. കമലമ്മ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.