പുനലൂർ:പുനലൂരിൽ 94. 95 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി ലഭിച്ചതായി മന്ത്രി കെ.രാജു വാർത്താക്കുറിപ്പിൽ അറിയിച്ചു. 21.5 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ കിഴക്കൻ മേഖലയുടെ മുഖച്ഛായ തന്നെ മാറിക്കഴിയും. സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് പുനലൂർ നിയോജക മണ്ഡലത്തിൽ കഴിഞ്ഞ പതിനാലര വർഷമായി നടപ്പാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.
ഉടൻ നിർമ്മാണം ആരംഭിക്കുന്നത്
വിളക്കുപാറ - മണലിപച്ച റോഡിന്10 കോടി,
ഏരൂർ -പാണയം- ആലഞ്ചേരി റോഡിന് 6.5 കോടി രൂപ
തഴമേൽ -അഞ്ചൽ മാർക്കറ്റ് ജംഗ്ഷൻ - അഗസ്ത്യക്കോട് റോഡിന് 5 കോടി
പതിനെട്ടോളം നിർമ്മാണ പ്രവർത്തനങ്ങൾക്കും അംഗീകാരം
പുനലൂർ ബൈപ്പാസ് റോഡിന് ഭൂമി ഏറ്റെടുക്കാൻ 25 കോടി,
അഗസ്ത്യക്കോട്- ആലഞ്ചേരി റോഡ് - 2 കോടി,
പുനലൂർ- ചാലിയക്കര റോഡ് -9.5 കോടി
ഇടമുളയ്ക്കൽ - തടിക്കാട് റോഡ് - 4.62 കോടി
പുനലൂർ മൃഗാശുപത്രി കെട്ടിടം - 3 കോടി
പുനലൂർ കോടതി സമുച്ചയത്തിന് ചുറ്റുമതിലും പ്രവേശനകവാടവും നിർമ്മാണം 2.5 കോടി
അഞ്ചൽ മിനി സിവിൽ സ്റ്റേഷൻ അറ്റകുറ്റപ്പണികൾക്ക് 75 ലക്ഷം
പുനലൂർ ജുഡീഷ്യറി ക്വാർട്ടേഴ്സ് നിർമ്മാണം 1 കോടി
പുനലൂർ സിവിൽ സ്റ്റേഷന് റൂഫ് നിർമ്മാണം
പെയിന്റിംഗ് 1 കോടി, അഞ്ചൽ ഗവ യു .പി .എസിന് പുതിയ മന്ദിര നിർമ്മാണം 1 കോടി
പുനലൂർ കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിന് 1കോടി
പുനലൂർ ആയുർവേദ ആശുപത്രി കെട്ടിടം - 5 കോടി
കുളത്തൂപ്പുഴ സി .എച്ച്. സി കെട്ടിടം - 5 കോടി
ചൂരക്കുളം പാലം - 2 കോടി
പുനലൂർ താലൂക്ക് ആശുപത്രിയിൽ മൾട്ടി ലൈൻ കാർ പാർക്കിംഗ് സൗകര്യത്തിന് 2 കോടി
പുനലൂർ ടൗൺ ലിങ്ക് റോഡ്, മാർക്കറ്റ് - പേപ്പർമിൽ റോഡ് എന്നിവയുടെ ഭൂമി ഏറ്റെടുക്കൽ 9 കോടി
പുനലൂർ സബ്ട്രഷറി വിപുലീകരണത്തിന് 20 ലക്ഷം
പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസിന്ചുറ്റുമതിലും പ്രവേശന കവാടവും- 30 ലക്ഷം