c
ബി.ജെ.പി ചാത്തന്നൂർ നിയോജകമണ്ഡലത്തിലെ ജനപ്രതിനിധികൾക്ക് നൽകിയ സ്വീകരണ സമ്മേളനം കേന്ദ്രസഹമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു

കല്ലുവാതുക്കൽ : ജില്ലയ്ക്ക് രാഷ്ട്രീയ ദിശാബോധം നൽകിയത് കല്ലുവാതുക്കൽ പഞ്ചായത്താണെന്നും തദ്ദേശ തിരഞ്ഞെടുപ്പുകളിൽ നേട്ടമുണ്ടാക്കിയത് ബി.ജെ.പിയാണെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. ചാത്തന്നൂർ മണ്ഡലത്തിലെ ബി. ജെ.പി ജനപ്രതിനിധികളെ അനുമോദിക്കുന്നതിന് കല്ലുവാതുക്കൽ ചേർന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി ചാത്തന്നൂർ മണ്ഡലം പ്രസിഡന്റ് എസ്. പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി പരവൂർ സുനിൽ, രാജേന്ദ്രൻ മാസ്റ്റർ, കിഴക്കനേല സുധാകരൻ, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് അഡ്വ. ബിറ്റി സുധീർ, കെ. മുരളീധരൻ, ഉണ്ണി ശ്രീകുമാർ, എസ്. സുദീപ, സത്യപാലൻ തുടങ്ങിയവർ സംസാരിച്ചു.