കൊല്ലം: കലാകാരൻമാരുടെ ദേശീയ സംഘടനായ സംഘ കലാവേദിയുടെ ജില്ലാ സമ്മേളനം ഇന്ന് കൊട്ടാരക്കരയിൽ നടക്കും. രാവിലെ 10ന് കൊട്ടാരക്കര കല്യാണി ഇവന്റ്സ് ഹാളിൽ (ഗണപതി ക്ഷേത്രത്തിന് സമീപം) നടക്കുന്ന സമ്മേളനം സംവിധായകൻ രാജസേനൻ ഉദ്ഘാടനം ചെയ്യും. വയയ്ക്കൽ മധുവിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഡോ.നൂറനാട് ഷാജഹാൻ മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കളായ ഗാനരചയിതാവ് സുജേഷ് ഹരി, ബാലനടി അനാമിയ എന്നിവരെ സംസ്ഥാന കോ-ഓർഡിനേറ്റർ മനോജ് കുമാർ ഉളിയേരി ആദരിക്കും. സംസ്ഥാന സെക്രട്ടറി രമേഷ് ഗോപാൽ മെമ്പർഷിപ്പ് വിതരണം നടത്തും. കാഥികൻ അഞ്ചൽ ഗോപൻ മൺമറഞ്ഞ കലാകാരൻമാരെ അനുസ്മരിക്കും. കെ.ആർ.പ്രസാദ്, അപ്പു ഏനാത്ത്, ഉല്ലാസ് അഞ്ചൽ, അജയഘോഷ് എന്നിവർ സംസാരിക്കും.