കരുനാഗപ്പള്ളി : എൽ.ഡി.എഫ് സർക്കാരിന്റെ അവസാന ബഡ്ജറ്റിൽ കരുനാഗപ്പള്ളി അസംബ്ളി മണ്ഡലത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് നിരവധി പദ്ധതികൾക്ക് അംഗീകാരം നൽകി. വിവിധ പഞ്ചായത്തുകളെ ഉൾപ്പെടുത്തി സംയോജിത ഗ്രാമീണ കുടിവെള്ള പദ്ധതിക്ക് 125 കോടി രൂപയാണ് ബഡ്ജറ്റിൽ വകയിരുത്തിയത്. തഴവയിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന പൊലീസ് എയ്ഡ് പോസ്റ്റിനെ പൊലീസ് സ്റ്റേഷനായി ഉയർത്താൻ തീരുമാനമായി. കരുനാഗപ്പള്ളി നിവാസികളുടെ ചിരകാല സ്വപ്നമായ ഗവ. ഐ.ടി.ഐയാണ് മറ്റൊരു പ്രധാന പദ്ധതി. നിലവിൽ തഴവയിൽ പ്രവർത്തിക്കുന്ന ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിന് ചുറ്റുമതിൽ നിർമ്മിക്കാൻ 20 ലക്ഷം രൂപ ടോക്കൺ അഡ്വാൻസായി മാറ്റി വെച്ചെന്നും ആർ. രാമചന്ദ്രൻ എം.എൽ.എ വ്യക്തമാക്കി. ആലപ്പാട് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ശ്രായിക്കാട്, ചെറിയഴീക്കൽ, പണ്ടാരത്തുരുത്ത് എൽ.പി.എസ്, പണിക്കർകടവ്, ചെറിയഴീക്കൽ സി.എഫ്.എ ഗ്രൗണ്ട്, മൂക്കംപുഴ ക്ഷേത്രം, വെള്ളനാതുരുത്ത് ക്ഷേത്രം, കാക്കതുരുത്ത്, കുഴിത്തുറ എന്നിവിടങ്ങളിൽ പുലിമുട്ടുകൾ നിർമ്മിക്കാനും പണം വകയിരുത്തി.
125 കോടി
സംയോജിത ഗ്രാമീണ കുടിവെള്ള പദ്ധതിക്ക് 125 കോടി
പണം വകയിരുത്തിയ പ്രധാന പദ്ധതികൾ
ഗതാഗതക്കുരുക്ക് പരിഹരിക്കാനായി കരുനാഗപ്പള്ളി ടൗണിൽ ബൈപ്പാസ്
സ്പോർട്സ് കോംപ്ലക്സ്
വട്ടക്കായൽ - ടി.എസ് കനാൽ ടൂറിസം പദ്ധതി
വട്ടക്കായലിനു ചുറ്റും നടപ്പാത
ആലപ്പാട് ഏഴാം വാർഡിൽ മിനി സ്റ്റേഡിയം
കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ ഫ്ലാറ്റ് മാതൃകയിൽ ക്വാർട്ടേഴ്സ്
ഓച്ചിറയിൽ ക്ഷീര വികസന വകുപ്പിന് ഓഫീസ് കോംപ്ലക്സ്
ഐ.എച്ച്.ആർ.ഡി എൻജിനിയറിംഗ് കോളേജിന് അക്കാഡമിക് ബ്ലോക്കും ചുറ്റുമതിലും
ഓച്ചിറ സി.എച്ച്.സിയിൽ ഐ.പി ബ്ലോക്ക്
ആലപ്പാട് സി.എച്ച്.സിക്ക് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്
തൊടിയൂർ ഗ്രാമ പഞ്ചായത്തിലെ ചേലക്കോട്ടുകുളങ്ങര - വലിയതുറക്കടവ് പാലം
റോഡുകൾ
ചങ്ങൻകുളങ്ങര - തോട്ടത്തിൽ മുക്കുറോഡ്
വവ്വാക്കാവ് - വള്ളിക്കാവ് റോഡ്
എ.വി.എച്ച്.എസ് - കണ്ണമ്പള്ളി പടീറ്റതിൽ റോഡ്
ക്ലാപ്പന എസ്.വി.എച്ച്.എസ്.എസ് - ആലുംകടവ് റോഡ്
ഓച്ചിറ - ആയിരംതെങ്ങ് - പള്ളിമുക്ക് - മഞ്ഞാടിമുക്ക് റോഡ്
സ്കൂളുകൾ
ഗവ. മുസ്ലിം എൽ.പി.എസ് കരുനാഗപ്പള്ളി
ഗവ. വെൽഫയർ സ്കൂൾ നമ്പരുവികാല
പടനായർക്കുളങ്ങര തെക്ക് വെൽഫയർ യു.പി.എസ്
തൊടിയൂർ നോർത്ത് ഗവ. എൽ.പി.എസ്
തഴവ നോർത്ത് ഗവ. എൽ.പി.എസ്
പുന്നക്കുളം സംസ്കൃത യു.പി.എസ്