pig
പന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു ചികിത്സയിൽ കഴിയുന്ന സുജേഷ്.

പത്തനാപുരം: പന്നിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. മാലൂർ കോളേജ് സുജേഷ് ഭവനിൽ സുജേഷി (28) നാണ് പന്നിയുടെ അക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് സംഭവം. വീട്ടിൽ നിന്ന് കുണ്ടയത്തെ കൃഷിയിടത്തിലേക്ക് ഇരുചക്രവാഹനത്തിൽ പോകവേ മാലൂർ ഷാപ്പുമുക്കിന് സമീപം വെച്ച് സുജേഷിന്റെ മുകളിലേക്ക് പന്നി ചാടിവീഴുകയും അക്രമിക്കുകയുമായിരുന്നു. മാലൂർ ബി ലൈഭവനിൽ രഘുവിന്റെ മകൾ ബിരുദ വിദ്യാർത്ഥിനിയായ ബിലൈമോൾ (20)ക്കും ഒറ്റയാൻ പന്നിയുടെ അക്രമണത്തിൽ പരിക്കേറ്റു.നിസാര പരിക്കേറ്റ ബിലൈമോൾ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇരുകാലുകൾക്കും നടുവിനും ഗുരുതരമായി പരിക്കേറ്റ സുജേഷിനെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. 2018 - 19 വർഷത്തെ മികച്ച യുവകർഷകനുള്ള അവാർഡ് നേടിയ സുജേഷ് കുണ്ടയം,മാലൂർ മേഖലകളിൽ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്തു വരികയാണ്.