photo
കൊവിഡ് വാക്സിൻ വിതരണത്തിന്റെ ഉദ്ഘാടനം ആർ.രാമചന്ദ്രൻ എം.എൽ.എ നിർവഹിക്കുന്നു.

കരുനാഗപ്പള്ളി : കൊവിഡ് പ്രതിരോധ വാക്സിൻ കുത്തിവെയ്പ്പ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ആരംഭിച്ചു. വാക്സിൻ വിതരണത്തിന്റെ ഉദ്ഘാടനം ആർ. രാമചന്ദ്രൻ എം.എൽ.എ ഭദ്രദീപം തെളിച്ച് നിർവഹിച്ചു. സാമൂഹ്യക്ഷേമ ബോർഡ് ചെയർപേഴ്സൺ സൂസൻകോടി, നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു, വൈസ് ചെയർപേഴ്സൺ സുനിമോൾ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഡോ. പി. മീന, പടിപ്പുര ലത്തീഫ്, നഗരസഭാ കൗൺസിലർമാരായ രമ്യ സുനിൽ, നീലു എസ്. രവി, ഷഹ്ന നസിം, ആശുപത്രി സൂപ്രണ്ട് ഡോ. തോമസ് അൽഫോൻസ്, ആർ.എം.ഒ ഡോ. അനൂപ് കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. ആദ്യദിനം ആരോഗ്യ പ്രവർത്തകരായ 100 പേർക്കാണ് വാക്സിൻ കുത്തിവയ്ച്ചത്.