edamon
ഇടമൺ 34ലെ ഫോറസ്റ്റ് കോംപ്ലക്‌സ് ആസ്ഥാനം മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: വനം വകുപ്പിന്റെ സേവനങ്ങൾ കൂടുതൽ സുഗമമാക്കുന്നതിനാണ് ഇടമൺ 34 ൽ ഫോറസ്റ്റ് കോംപ്ലക്‌സ് ആസ്ഥാനം സ്ഥാപിച്ചതെന്ന് മന്ത്രി കെ.രാജു പറഞ്ഞു. ആസ്ഥാനത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പൊതുജനങ്ങളെ സഹായിക്കുന്ന രീതിയിൽ ജീവനക്കാർക്ക് ഔദ്യോഗിക കൃത്യങ്ങൾ നിർവഹിക്കുന്നതിന് അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തേണ്ടതുണ്ട്. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം പത്ത് പുതിയ ഫോറസ്റ്റ് സ്റ്റേഷനുകൾ സ്ഥാപിച്ചു. എഴുപതിലധികം ഫോറസ്റ്റ് സ്റ്റേഷനുകൾക്ക് പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചു. അച്ചൻകോവിൽ, കുംഭാവുരുട്ടി, കടമാൻ പാറ, കുളത്തൂപ്പുഴ ഏഴാംകുളം എന്നിവിടങ്ങളിലാണ് പുതിയ ഫോറസ്റ്റ് സ്റ്റേഷനുകൾ നിർമ്മിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ആസ്ഥാനത്തോട് ചേർന്ന് ഇക്കോ ഷോപ്പും വനവിഭവ വിതരണ കേന്ദ്രവും ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെന്മല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ശശിധരൻ അദ്ധ്യക്ഷനായി. എൻ.കെ. പ്രേമചന്ദ്രൻ എം.പി മുഖ്യാതിഥിയായി. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധ രാജേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ. കോമളകുമാർ, തെന്മല ഗ്രാമപഞ്ചായത്ത് അംഗം അമ്പിളി സന്തോഷ്, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഒഫ് ഫോറസ്റ്റ് പ്ലാനിംഗ് ആൻഡ് ഡെവലപ്പ്മെന്റ് ദേവേന്ദ്രകുമാർ വർമ്മ, ദക്ഷിണ മേഖല ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ സഞ്ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു. പുനലൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എ. ഷാനവാസ് നന്ദി പറഞ്ഞു.