yuva
യുവമോർച്ച പ്രവർത്തകർ ആണ്ടാമുക്കത്ത് നടത്തിയ പ്രതിഷേധം

കൊല്ലം: ആണ്ടാമുക്കം സ്വകാര്യ ബസ്‌ സ്റ്റാൻഡിന് സമീപം നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലം മാലിന്യം നിക്ഷേപിച്ച് നികത്തുന്നതായി പരാതി ഉയർന്നതിനെ തുടർന്ന് യുവമോർച്ച കൊല്ലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ ബിനോയ് സ്ഥലത്തെത്തി പ്രവർത്തകരുമായി ചർച്ച നടത്തി. നഗരസഭ ശേഖരിക്കുന്ന മാലിന്യം ഇവിടെ നിക്ഷേപിക്കില്ലെന്നും സ്ഥലം ഗേറ്റിട്ട് സംരക്ഷിക്കുമെന്നും ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം പിൻവലിച്ചത്.

മണ്ഡലം പ്രസിഡന്റ് പ്രണവ് താമരക്കുളം, ജനറൽ സെക്രട്ടറി ബിനോയ് മാത്യൂസ്, ആശ്രാമം ഏരിയാ പ്രസിഡന്റ് അഖിലേഷ്, ശ്രീജ ചന്ദ്രൻ, ജയപ്രകാശ്, മണ്ഡലം കമ്മിറ്റി അംഗം വിഷ്ണു, കിരൺ ദാസ്, കിരൺ, സൂര്യരാജ്, ജി. ഗണേശ്, അനിൽകുമാർ, മണികണ്ഠൻ എന്നിവർ പങ്കെടുത്തു.