കൊട്ടാരക്കര: കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം റൂറൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ് .എസ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് വാങ്ങി വിജയിച്ചവരെയും മെഡിക്കൽ -എൻജിനീയറിംഗ് എൻട്രൻസ് പരീക്ഷകളിലും മറ്റ് പ്രൊഫഷണൽ ഡിഗ്രി കോഴ്സുകളിലും മെരിറ്റിൽ അഡ്മിഷൻ നേടിയ സംഘടനാംഗങ്ങളുടെ കുട്ടികൾക്ക് വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി.കൊട്ടാരക്കര വനിതാ സെൽ കോൺഫറൻസ് ഹാളിൽ വച്ച് നടന്ന പ്രതിഭാ സംഗമവും വിദ്യാഭ്യാസ അവാർഡ് വിതരണവും പി. ഐഷാപോറ്റി എം.എൽ.എ നിർവഹിച്ചു. അനുമോദന ചടങ്ങിൽ കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.ബി രവി ഐ. പി. എസ് മുഖ്യ അതിഥിയായി. കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡി.കെ. പൃഥ്വിരാജ്,പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ എസ്.സലിം,കെ.സുനി എന്നിവരും ജില്ലാ ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എ.അശോകൻ, ഡി .സി .ആർ ബി.ഡിവൈ. എസ്. പി എഫ്. സിനി ഡെന്നിസ്, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി ബി.വിനോദ്, കൊട്ടാരക്കര പൊലീസ് ഇൻസ്പെക്ടർ ജോസഫ് ലിയോൺ, കേരള പൊലീസ് അസോസിയേഷൻ കൊല്ലം റൂറൽ ജില്ലാ സെക്രട്ടറി ഗിരീഷ് കുമാർ, പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജോയിൻ സെക്രട്ടറി പി. കൃഷ്ണകുമാർ തുടങ്ങിയവർ പ്രതിഭകളെ അനുമോദിച്ചു സംസാരിച്ചു. കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം റൂറൽ ജില്ലാ പ്രസിഡന്റ് എം. രാജേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിഭാ സംഗമത്തിൽ ജില്ലാ സെക്രട്ടറി കെ. ഉണ്ണികൃഷ്ണപിള്ള സ്വാഗതവും ജില്ലാ ട്രഷറർ ആർ.എൽ.സാജു നന്ദിയും പറഞ്ഞു.