thodiyoor-photo
തൊടിയൂർ ഗ്രാമപഞ്ചായത്തും പി.എച്ച്.സിയും സംയുക്തമായി സംഘടിപ്പിച്ച കൊവിഡ് വാക്സിനേഷൻ പരിശീലന ക്ലാസ് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: തൊടിയൂർ ഗ്രാമ പഞ്ചായത്തിന്റെയും പി.എച്ച്‌.സിയുടെയും സംയുക്താഭിമുഖ്യത്തിൽ കൊവിഡ് വാക്സിനേഷൻ പരിശീലന ക്ലാസ് നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡോ. സമീന, ഡോ. ഷെറിൻ എന്നിവർ വിഷയാവതരണം നടത്തി. വൈസ് പ്രസിഡന്റ് സലീം മണ്ണേൽ, ആരോഗ്യ - വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ സബ്‌ന ഷാജി, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ സി.ഒ. കണ്ണൻ, ഹെൽത്ത് ഇൻസ്പെക്ടർ അജിത്ത് കുമാർ എന്നിവർ സംസാരിച്ചു.