കരുനാഗപ്പള്ളി: മൊബൈൽ വാങ്ങാനെന്ന വ്യാജേനെ കടയിലെത്തി ഫോണുമായി കടന്നുകളഞ്ഞ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടി ഉൾപ്പെടെ രണ്ടുപേരെ കരുനാഗപ്പള്ളി പൊലീസ് പിടികൂടി. ശൂരനാട് വടക്ക് തുണ്ടുപറമ്പിൽ വീട്ടിൽ ജോമോൻ (21), പ്രായപൂർത്തിയാകാത്ത മറ്റൊരാൾ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നാലു ദിവസം മുമ്പ് മണപ്പള്ളിയിലുള്ള മൊബൈൽ ഷോപ്പിലെത്തി മൊബൈൽഫോൺ നോക്കാൻ വാങ്ങിയശേഷം ബൈക്കിൽ കയറി കടന്നുകളയുകയായിരുന്നു ഇരുവരും. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ മഞ്ചുലാലിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കൾ പിടിയിലായത്.