wagonr-1
കൊല്ലം ബൈപ്പാസിൽ അയത്തിൽ ജംഗ്ഷന് സമീപം നിയന്ത്രണംവിട്ട് അപകടത്തിൽപ്പെട്ട് താഴ്ചയിലേക്ക് മറിഞ്ഞ കാർ

കൊട്ടിയം: കൊല്ലം ബൈപ്പാസിൽ കാർ നിയന്ത്രണംവിട്ടതിനെ തുടർന്നുണ്ടായ അപകടത്തിൽ മാതാവിനും മകൾക്കുമുൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. നിയന്ത്രണംവിട്ട കാറിടിച്ച് സ്കൂട്ടർ യാത്രികരായ മേരിക്കുട്ടി, മകൾ റിൻസി എന്നിവർക്കും ബൈക്ക് യാത്രികനായ യുവാവിനും കാർ ഡ്രൈവറായ രാജീവ് എന്നയാൾക്കുമാണ് പരിക്കേറ്രത്.

ഇന്നലെ വൈകിട്ട് 5.30ന് അയത്തിൽ ജംഗ്ഷന് സമീപമായിരുന്നു അപകടം. പാരിപ്പള്ളിയിൽ നിന്ന് ആലപ്പുഴയിലേക്ക് പോയ കാറാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട കാർ ആദ്യം ബൈക്കിലും പിന്നീട് മേരിക്കുട്ടിയും മകൾ റിൻസിയും സഞ്ചരിക്കുകയായിരുന്ന സ്കൂട്ടറിലും ഇടിച്ചശേഷം പാതയോരത്തെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ പാലത്തറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന മറ്റുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.