ഓച്ചിറ: ദേശീയപാതയിൽ ഓച്ചിറ കൊട്നാട് ജംഗ്ഷന് സമീപം പിക്കപ്പ് വാനും ബൈക്കും കുട്ടിയിടിച്ച് മാദ്ധ്യമപ്രവർത്തകൻ മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന മാവേലിക്കര, കുറത്തികാട് സ്വദേശി കണിപ്പറമ്പിൽ പ്രദീപാണ് (48) മരിച്ചത്. ഇന്നലെ രാത്രി 9 ഓടെയായിരുന്നു അപകടം. കേരള ഓൺലൈൻ ഡോട്ട് കോമിൽ മാദ്ധ്യമപ്രവർത്തകനാണ്. ഭാര്യ: മായ. മകൻ: ആദിത്യൻ. മൃതദേഹം ഓച്ചിറ സ്വകാര്യ അശുപത്രി മോർച്ചറിയിൽ.