കരുനാഗപ്പള്ളി: ദേശീയപാതാ വികസനം വരുമ്പോൾ ഹൈവേയുടെ പുറമ്പോക്കുകളിൽ വർഷങ്ങളായി താമസിക്കുന്ന ഭൂരഹിതരായ കുടുംബങ്ങളെയും വഴിയോര കച്ചവടക്കാരെയും പുനരധിവസിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കരുനാഗപ്പള്ളി താലൂക്ക് പൗരസമിതി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്കും ജില്ലാ കളക്ടർക്കും നിവേദനം നൽകാനും യോഗം തീരുമാനിച്ചു. പൗരസമിതി പ്രസിഡന്റ് മുനമ്പത്ത് ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. കുന്നേൽ രാജേന്ദ്രൻ, നാസർ പോച്ചയിൽ, മുഹമ്മദ്‌ പൈലി, വി.കെ. രാജേന്ദ്രർ, അമ്പുവിള ലത്തീഫ്, വി. ബാബു, വിജയമ്മ, പൊന്നമ്മ എന്നിവർ സംസാരിച്ചു.