ചവറ: എൻ.ജി.ഒ യൂണിയൻ മുൻ താലൂക്ക് പ്രസിഡന്റും സി.പി.എം വടക്കുംതല തെക്ക് ബ്രാഞ്ച് അംഗവുമായിരുന്ന കരുനാഗപ്പള്ളി വടക്കുംതല ജ്യോതി ഭവനിൽ (ആലുവിള) ഗോപാലകൃഷ്ണൻ നായർ (82, റിട്ട. ഹെൽത്ത് സൂപ്പർവൈസർ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഇന്ദിരാമ്മ. മക്കൾ: ജ്യോതിബാബു (അസിസ്റ്റന്റ് ലൈബ്രേറിയൻ, കേരള സർവകലാശാല), ജ്യോതി സാബു (ഹെൽത്ത് ഇൻസ്പെക്ടർ, മുതുകുളം), ജ്യോതി സീബ (ഹെൽത്ത് ഇൻസ്പെക്ടർ, വകയാർ). മരുമക്കൾ: ശശികുമാർ (മെട്രോ മെഡിക്കൽസ്, അഞ്ചൽ), രജി രാജേന്ദ്രൻ (അണ്ടർ സെക്രട്ടറി, ഗവ. സെക്രട്ടേറിയറ്റ്), വിജയലക്ഷ്മി (എസ്.വി.പി.എം എച്ച്.എസ്, വടക്കുംതല).