ചാത്തന്നൂർ: മൂന്ന് ദിവസം മുൻപ് കാണാതായ വയോധികന്റെ മൃതദേഹം ഇത്തിക്കരയാറ്റിൽ കണ്ടെത്തി. താഴം പടിഞ്ഞാറ് കല്ലുവെട്ടാംകുഴി മേലൂട്ട് കിഴക്കതിൽ വീട്ടിൽ ശ്രീധരനാണ് (85) മരിച്ചത്. ഇന്നലെ രാവിലെ 8 ഓടെ ഇത്തിക്കര പാലത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ചാത്തന്നൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഭാര്യ: രാധമ്മ. മക്കൾ: ഷൈല, ഷീല. മരുമക്കൾ: രാജേന്ദ്രബാബു, രാധാകൃഷ്ണൻ.