mynagappally-
എസ്.എൻ.ഡി.പി യോഗം 2248 -ാം നമ്പർ മൈനാഗപ്പള്ളി ശാഖയുടെ നേതൃത്വത്തിൽ എം.എ ഇക്കണോമിക്സ് പരീക്ഷയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ എസ്. രേവതിക്ക് ഉപഹാരം കൈമാറുന്നു

കുന്നത്തൂർ: കേരള യൂണിവേഴ്സിറ്റി എം.എ ഇക്കണോമിക്സ് പരീക്ഷയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ ശാസ്താംകോട്ട കെ.എസ്.എം ദേവസ്വം ബോർഡ് കോളേജ് വിദ്യാർത്ഥിനി എസ്. രേവതിയെ എസ്.എൻ.ഡി.പി യോഗം 2248-ാം നമ്പർ മൈനാഗപ്പള്ളി ശാഖയുടെ നേതൃത്വത്തിൽ അനുമോദിച്ചു. കവി ഇഞ്ചക്കാട് ബാലചന്ദ്രനാണ് വിദ്യാർത്ഥിനിയെ ആദരിച്ചത്. ചടങ്ങിൽ ശാഖാ പ്രസിഡന്റ് സൗഭാഷ്, സെക്രട്ടറി ജി. രജനീഷ് എന്നിവർ പങ്കെടുത്തു. മൈനാഗപ്പള്ളി ഇടവനശ്ശേരി അശ്വതി ഭവനത്തിൽ സുഗതന്റെയും ലൈലയുടെയും മകളാണ് രേവതി.