jerin-21

പുനലൂർ: എൻജിനിയറിംഗ് വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുനലൂർ നഗരസഭയിലെ വിളക്കുവെട്ടം കല്ലൂപ്പാറ വീട്ടിൽ വർഗീസ് - ജയ ദമ്പതികളുടെ മകൻ ജെറിനാണ് (21) മരിച്ചത്.

ഇന്നലെ വൈകിട്ട് മൂന്നോടെയായിരുന്നു സംഭവം. സഹോദരിയായ ജയിനുമൊത്ത് വീട്ടുമുറ്റത്ത് സംസാരിച്ചുനിന്ന ജെറിൻ പെട്ടെന്ന് മുറിയിൽ കയറി കതകടച്ചു. ഉച്ചഭക്ഷണം കഴിക്കൻ മാതാവ് കതകിൽ തട്ടി വിളിച്ചെങ്കിലും തുറന്നില്ല. തുടർന്ന് ജനൽ വഴി നോക്കിയപ്പോഴാണ് തൂങ്ങി നിൽക്കുന്നത് കണ്ടതെന്ന് സമീപവാസികൾ പറഞ്ഞു.

ഉടൻ സമീപവാസികൾ പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പിതാവ് വർഗീസ് വിദേശത്താണ്.