vyapari
വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടാരക്കരയിൽ നടത്തിയ വ്യാപാര സംഗമം പി.ഐഷാ പോറ്റി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര: കൊട്ടാരക്കരയിൽ നടന്ന വ്യാപാര സംഗമം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നാസറുദ്ദീൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന അനുമോദന സമ്മേളനം പി.ഐഷാപോറ്റി എം.എ.എ ഉദ്ഘാടനം ചെയ്തു. കെ.ബി.ഗണേശ് കുമാർ എം.എൽ.എ മുഖ്യാതിഥി ആയിരുന്നു.യൂണിറ്റ് പ്രസിഡന്റ് എ.ഷാഹുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.

നഗരസഭ ചെയർമാൻ, വൈസ് ചെയർപേഴ്സൺ, കൗൺസിലർമാർ എന്നിവരെ പൊന്നാട ചാർത്തി ആദരിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടാരക്കര യൂണിറ്റ് വർക്കിംഗ് പ്രസിഡന്റ് സി.എസ്.മോഹൻദാസ്, ജനറൽ സെക്രട്ടറി വൈ.സാമുവേൽകുട്ടി,ട്രഷറർ കെ.കെ.അലക്സാണ്ടർ, റജി നിസാ,ബാബുരാജ്, ദുർഗാ ഗോപാലകൃഷ്ണൻ, ഷാജഹാൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ കെ.എസ്.ഇന്ദുശേഖരൻനായർ,കെ.എസ്.വേണുഗോപാൽ, സി.മുകേഷ്, വയയ്ക്കൽ സോമൻ എന്നിവർ സംസാരിച്ചു.