c

ഓയൂർ: പൂയപ്പള്ളി ഗവ. ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കടുത്ത പനിയെ തുടർന്ന് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ക്ലാസിലെ മുഴുവൻ കുട്ടികൾക്കും അവധി നൽകി. ഇവരോട് നിരീക്ഷണത്തിൽ പോകാൻ ഡി.ഇ.ഒ നിർദ്ദേശിച്ചു. ക്ലാസിലെ മറ്റ് കുട്ടികൾക്ക് ബുധനാഴ്ച കൊവിഡ് പരിശോധനയ്ക്കുള്ള സൗകര്യം മരുതമൺപള്ളി പി.എച്ച്.സിയിൽ ഒരുക്കിയിട്ടുണ്ട്. ഇതിന്റെ ഫലം വന്നശേഷമേ തുടർന്ന് ക്ലാസ് നടത്തുകയുള്ളു.