പത്തനാപുരം: ഗാന്ധിഭവനിലെ അന്തേവാസികളുടെ അനുഗ്രഹാശിസുകൾ ഏറ്റുവാങ്ങി വിനോദ് കുമാറും സുനിതയും വരണമാല്യം ചാർത്തി.
എ.ഐ.വൈ.എഫ് കൊല്ലം ജില്ല പ്രസിഡന്റും സി.പി.ഐ ജില്ല കൗൺസിൽ അംഗവും കൊട്ടാരക്കര കുളക്കട കിഴക്ക് പേഴുവിള പുത്തൻ വീട്ടിൽ സോമനാഥൻ നായരുടെയും രാധാമണിയമ്മയുടെയും മകനുമായ എസ്. വിനോദ്കുമാറും കുളക്കട കിഴക്ക് ബാലു ഭവനിൽ എ.എസ്. ബാഹുലേയന്റെയും കെ. ഇന്ദിരയുടെയും മകൾ ഐ. സുനിതയുമാണ് വിവാഹിതരായത്. മന്ത്രി കെ. രാജു വിളക്ക് തെളിയിച്ചതോടെ വിവാഹ ചടങ്ങുകൾക്ക് തുടക്കമായി. എം.എൽ.എ മാരായ മുല്ലക്കര രത്‌നാകരൻ, ജി.എസ്. ജയലാൽ, ചിറ്റയം ഗോപകുമാർ, ആർ. രാമചന്ദ്രൻ,ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജൻ, സി.പി.ഐ. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ്ബാബു, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എ.പി. ജയൻ, കൊല്ലം ജില്ല പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയൽ, കൊല്ലം ഡെപ്യൂട്ടി മേയർ കൊല്ലം മധു, മുൻ മേയർ ഹണി ബെഞ്ചമിൻ, സി.പി.ഐ നേതാക്കളായ കെ.ആർ. ചന്ദ്രമോഹനൻ, ജെ. ചിഞ്ചുറാണി, പി. പ്രസാദ്, ആർ. സജിലാൽ തുടങ്ങിയവർ പങ്കെടുത്തു.