കൊല്ലം: സ്വാതന്ത്ര്യസമര സേനാനിയും കേരളത്തിലെ ആദ്യകാല ഹോമിയോ ഡോക്ടറുമായ കടപ്പായിൽ ഡോ. കെ.വി. വാസുദേവന്റെ 33-ാമത് ചരമവാർഷിക അനുസ്മരണവും സൗജന്യ മെഡിക്കൽ ക്യാമ്പും ചാത്തിനാംകുളം പീപ്പിൾസ് ലൈബ്രറിയിൽ നടന്നു. ജില്ലാ പഞ്ചായത്ത് അംഗം ബി. ജയന്തി ഉദ്ഘാടനം ചെയ്തു.
ലൈബ്രറി പ്രസിഡന്റ് എ. ബിൻഷാദ് അദ്ധ്യക്ഷത വഹിച്ചു. പനയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ. രാജശേഖരൻ ചിക്കൻപോക്‌സ് പ്രതിരോധ മരുന്നുവിതരണം നിർവഹിച്ചു. കോർപ്പറേഷൻ കൗൺസിലർ കൃഷ്‌ണേന്ദു, പഞ്ചായത്ത് അംഗങ്ങളായ സി. ജയകുമാരി, വി.പി. വിധു, അഷ്ടമുടി രവികുമാർ, ഡോ. കെ.വി. ഷാജി, ആർ.പി. പണിക്കർ തുടങ്ങിയവർ പങ്കെടുത്തു.