ആയൂർ: കടയ്ക്കലിൽ നിന്ന് കാണാതായ വീട്ടമ്മയെ ചടയമംഗലം കുരിയോട് ദേശീയപാതയ്ക്ക് സമീപം പാലമരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കൽ ചിങ്ങേലി ശ്രീമന്ദിരത്തിൽ ഇന്ദിരാമ്മയാണ് (61) മരിച്ചത്.
കുടുംബം പ്രശ്നങ്ങളെ തുടർന്ന് ശനിയാഴ്ച രാവിലെയാണ് വീടുവിട്ടിറങ്ങിയത്. ബന്ധുക്കൾ പരാതി നൽകിയതിനെ തുടർന്ന് കടയ്ക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. ഇരു കൈകളിലെയും ഞരമ്പുകൾ മുറിച്ച നിലയിലായിരുന്നു.
ചടയമംഗലം, കടയ്ക്കൽ സ്റ്റേഷനുകളിലെ പൊലീസുകാരുടെ നേതൃത്വത്തിൽ മേൽ നടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളജിലേയ്ക്ക് മാറ്റി.