കൊട്ടിയം: ഉമയനല്ലൂർ സമൃദ്ധി സ്വാശ്രയ കർഷകസമിതിയുടെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി 'കൃഷി പ്രോത്സാഹനത്തിൽ പത്രമാദ്ധ്യമങ്ങളുടെ പങ്ക്' എന്ന വിഷയത്തിൽ സെമിനാറും ചർച്ചയും നടത്തി. ഗ്രാമപഞ്ചായത്തംഗം മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. സമൃദ്ധി ചെയർമാൻ ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
റിട്ട. കൃഷി ഓഫീസറും പ്രദേശവാസിയുമായ ശശാങ്കൻ, മാദ്ധ്യമപ്രവർത്തകൻ പട്ടത്താനം സുനിൽ, അരുൺ, നജുമുദ്ദീൻ മുള്ളുവിള, പ്രിജിത്ത്, ബിൻഷാദ് തുടങ്ങിയവർ സംസാരിച്ചു. ആർ. രാജീവ് സ്വാഗതവും രാജേന്ദ്രപ്രസാദ് നന്ദിയും പറഞ്ഞു. സമൃദ്ധി പ്രവർത്തകരായ രാധാകൃഷ്ണൻ, ആർ. രതീഷ്, രമണൻ, മഞ്ജു, പൊടിയൻ, ബിജു, അനിൽകുമാർ, ആൽബിൻ തുടങ്ങിയവർ നേതൃത്വം നൽകി.