noushad-mla
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പള്ളിമുക്ക് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പള്ളിമുക്ക് വ്യാപാരഭവന്റെ അഞ്ചാമത് വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്ന സമ്മേളനം എം. നൗഷാദ് എം.എൽ.എ ഉദ്ഘാടന ചെയ്യുന്നു

കൊട്ടിയം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പള്ളിമുക്ക് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പള്ളിമുക്ക് വ്യാപാരഭവന്റെ അഞ്ചാമത് വാർഷികാഘോഷവും കോർപ്പറേഷൻ കൗൺസിലർമാർക്ക് സ്വീകരണവും സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് നടന്ന സമ്മേളനം എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വ്യാപാരഭവൻ വാർഷികം ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ജി. ഗോപകുമാർ വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി. എ. അൻസാരി അദ്ധ്യക്ഷത വഹിച്ചു.

കോർപ്പറേഷൻ കൗൺസിലർമാരായ എം. സജീവ്, നസീമ ഷിഹാബ്, ഹംസത്ത് ബീവി, മെഹറുന്നിസ എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു. എ. ഷാനവാസ്, എച്ച്. നഹാസ്, ഡോ. കെ. രാമഭദ്രൻ, നേതാജി രാജേന്ദ്രൻ, പിഞ്ഞാണിക്കട നജീബ്, ബി. രാജീവ്, എം.എസ്. മണി, പൂജ ഷിഹാബ്, എൻ. രാജീവ്, എ.കെ. ജോഹർ, എസ്. രാമാനുജം, ആർ. ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു.