കൊല്ലം : ഗണേശ് കുമാർ എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ മുൻ പേഴ്‌സണൽ സ്റ്റാഫ് പ്രദീപ് കോട്ടാത്തല യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചതിൽ പൊലീസ് നടപടിയെടുത്തില്ലെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് ചവറ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ, മുൻമന്ത്രി ഷിബുബേബിജോൺ എന്നിവർ നേതൃത്വം നൽകി. ഇന്നലെ വൈകിട്ട് എം.എൽ.എയെ ചവറയിൽ കരിങ്കൊടി കാട്ടിയതിന്റെ പേരിൽ പ്രദീപും സുഹൃത്തുക്കളും പ്രവർത്തകരെ മർദ്ദിച്ചപ്പോൾ പൊലീസ് കാഴ്ചക്കാരായെന്നും കോൺഗ്രസ് ആരോപിച്ചു.