book
തഴവ രാധാകൃഷ്ണൻ രചിച്ച തേൻ മുള്ളുകൾ എന്ന കവിതാസമാഹാരം ഡോ.എം. ജമാലുദ്ദീൻ കുഞ്ഞിന് നൽകി കവി ചവറ കെ.എസ്. പിള്ള പ്രകാശനം ചെയ്യുന്നു

തൊടിയൂർ: കരുനാഗപ്പള്ളി സർഗചേതനയുടെ ആഭിമുഖ്യത്തിൽ പുസ്തക പ്രകാശനം, അനുമോദനം, അനുസ്മരണം എന്നീ ചടങ്ങുകൾ ലാലാജി ഗ്രന്ഥശാലാ ഹാളിൽ നടന്നു. തഴവ രാധാകൃഷ്ണൻ രചിച്ച തേൻ മുള്ളുകൾ എന്ന കവിതാ സമാഹാരം കവി ചവറ കെ.എസ്. പിള്ള ഡോ. എം. ജമാലുദ്ദീൻ കുഞ്ഞിന് നൽകി പ്രകാശനം ചെയ്തു. അന്തരിച്ച സാഹിത്യ പ്രതിഭകളായ അക്കിത്തം, യു.എ. ഖാദർ,
സുഗതകുമാരി, നീലമ്പേരൂർ മധുസൂദനൻ നായർ, അനിൽ പനച്ചൂരാൻ, നാടക പ്രതിഭ അഹമ്മദ് മുസ്ലീം എന്നിവരെ അനുസ്മരിച്ചു. എം.ജി യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ച സർഗചേതന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ. കൃഷ്ണ കുമാറിനെ കെ.എസ്. പിള്ള അനുമോദിച്ചു. സർഗചേതന പ്രസിഡന്റ് മണപ്പള്ളി ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സഞ്ചാർശ്രീചന്ദ്രമോഹനൻ, പതിയിൽ പുഷ്പാംഗദൻ, കാട്ടയ്യത്ത് പ്രഭാകരൻ, തോപ്പിൽ ലത്തീഫ്, വൈ. സ്റ്റീഫൻ, ഷിഹാബ് എസ്. പൈനുംമൂട്, ഡി. വിജയലക്ഷ്മി, രജു എസ്. കരുനാഗപ്പള്ളി, ആദിനാട് തുളസി, സി.ജി. പ്രദീപ് കുമാർ, ചങ്ങൻകുളങ്ങര ഗോപാലകൃഷ്ണപിള്ള, നന്ദകുമാർ വള്ളിക്കാവ്, അനിൽ ചൂരക്കാടൻ എന്നിവർ സംസാരിച്ചു. തഴവ രാധാകൃഷ്ണനും ഡോ. കെ. കൃഷ്ണകുമാറും മറുപടി പ്രസംഗം നടത്തി. സർഗചേതന സെക്രട്ടറി പി.ബി. രാജൻ സ്വാഗതവും ട്രഷറർ ജയചന്ദ്രൻ തൊടിയൂർ നന്ദിയും പറഞ്ഞു.