ചാത്തന്നൂർ: ദേശീയപാതയിൽ തിരുമുക്ക് കെ.എസ്.ഇ.ബി ഓഫീസിന് സമീപം കാറുകൾ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു. കഴിഞ്ഞദിവസം രാത്രി 11 മണിയോടെയായിരുന്നു അപകടം. കായംകുളത്ത് നിന്ന് വർക്കലയ്ക്ക് പോവുകയായിരുന്ന ഐ 20 കാറിന് പിന്നിൽ ചാത്തന്നൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന മറ്റൊരു കാർ ഇടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണംവിട്ട ഐ 20 കാർ തൊട്ടടുത്ത കടയിലേയ്ക്ക് ഇടിച്ചുകയറിയാണ് നിന്നത്. ഈ കാറിലുണ്ടായിരുന്ന മൂന്നുപേർക്കാണ് പരിക്കേറ്റത്. ഇവരെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രുഷ നൽകി വിട്ടയച്ചു. ചാത്തന്നൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.