photo
എൽ.ഡി.എഫ് ജനപ്രതിനിധികളുടെ സ്വീകരണ സമ്മേളനം എം.വി.ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി : എൽ.ഡി.എഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി എൽ. ഡി. എഫ് ജനപ്രതിനിധികൾക്ക് നൽകിയ സ്വീകരണ സമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.

സി .പി . എം ജില്ലാ സെക്രട്ടറിയേറ്റംഗം പി .ആർ. വസന്തൻ അദ്ധ്യക്ഷത വഹിച്ചു. ആർ. സോമൻ പിള്ള സ്വാഗതം പറഞ്ഞു.ആർ രാമചന്ദ്രൻ എം .എൽ .എ ജനപ്രതിനിധികളെ ആദരിച്ചു. എ .എം. ആരിഫ് എം .പി, കെ. പ്രകാശ് ബാബു, സൂസൻ കോടി, എം. എസ്. താര, പി .കെ .ബാലചന്ദ്രൻ ,ജെ. ജയകൃഷ്ണപിള്ള, ജില്ലാ പഞ്ചായത്തംഗങ്ങളായ അനിൽ .എസ് .കല്ലേലിഭാഗം, വസന്താരമേശ്, ഗേളീഷൺമുഖൻ, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ,പഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദു രാമചന്ദ്രൻ, മിനിമോൾ നിസാം, എസ് .സദാശിവൻ, മിനി മോഹൻ, ബി .ശ്രീദേവി, എൽ .ഡി .എഫ് മണ്ഡലം കൺവീനർ ആർ.സോമൻപിള്ള എന്നിവർ പ്രസംഗിച്ചു.