കൊല്ലം : റോട്ടറി ക്ലബ് ഒഫ് തങ്കശേരിയുടെ ആഭിമുഖ്യത്തിൽ കോർപ്പറേഷൻ വിജയ സാരഥികളായ മേയർ പ്രസന്ന ഏണസ്റ്റ്, ഡെപ്യൂട്ടി മേയർ കൊല്ലം മധു, വാർഡ് കൗൺസിലർ സ്റ്റാൻലി, റോട്ടറി ക്ലബ് ഒഫ് തങ്ങശേരിയുടെ പ്രസിഡന്റ് കൗൺസിലർ ജോർജ് ഡി. കാട്ടിൽ, റോട്ടറി ഫൗണ്ടേഷന് വേണ്ടി ധനസഹായം നൽകിയ ജോർജി ചെറിയാൻ, റോട്ടറി ഡിസ്ട്രിക്ട് സെക്രട്ടറി ശ്രീകുമാർ തുടങ്ങിയവരെ ആദരിച്ചു. ടോട്ടറി ഡിസ്ട്രിക്ടിന്റെ സേവ് കിഡ്നി, സേവ് ലൈഫ് എന്ന പ്രോജക്ടുമായി ബന്ധപ്പട്ട് നിരവധി പേർക്ക് ധന സഹായവും വീൽ ചെയറും വിതരണം ചെയ്തു.