photo
പനച്ചവിള പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്ന എ.എൻ. സോമൻ മാസ്റ്റർ അനുസ്മരണ യോഗം മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യുന്നു.

അഞ്ചൽ: ജീവകാരുണ്യ പ്രവർത്തകനും പോസ്റ്റൽ ഡിപ്പാർട്ടുമെന്റിലെ ഉദ്യോഗസ്ഥനുമായിരുന്ന എ.എൻ. സോമൻ മാസ്റ്ററുടെ പ്രവർത്തനങ്ങൾ മാതൃകാപരവും അനുകരണീയവുമാണെന്ന് മന്ത്രി കെ.രാജു പറ‌ഞ്ഞു. പനച്ചവിള പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പനച്ചവിളയിൽ പബ്ലിക് ലൈബ്രറി സ്ഥാപിക്കുന്നതിനും വായന പ്രോത്സാഹിപ്പിക്കുന്നതിനും അദ്ദേഹം ചെയ്തിട്ടുള്ള സേവനങ്ങൾ വിസ്മരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ ലൈബ്രറി പ്രസിഡന്റ് കെ. ദേവരാജൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. കൃഷ്ണൻകുട്ടി മുഖ്യപ്രഭാഷണം നടത്തി. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രൻ, ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാ സുരേന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം സി. അമ്പികാകുമാരി, ഡോ. കെ. അലക്സാണ്ടർ, സി.പി.എം എൽ.സി. സെക്രട്ടറി ജെ. മോഹനകുമാർ, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ജി. ബാലകൃഷ്ണൻ, തുടങ്ങിയവർ പ്രസംഗിച്ചു. കെ. ബാബു പണിക്കർ സ്വാഗതവും വി. സുന്ദരേശൻ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന കൊറോണ ബോധവത്ക്കരണ ക്ലാസ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എസ്.ആർ. സോണി നയിച്ചു.