കുറ്റിവട്ടം: കൊല്ലക അൽ ബീഷാറയിൽ അബ്ദുൽ വഹാബ് മൗലവി (റിട്ട. അദ്ധ്യാപകൻ, അമ്പലതറ ഗവ. യു.പി.എസ്, തിരുവനന്തപുരം, 75) നിര്യാതനായി. തിരുവനന്തപുരം തമ്പാനൂർ ജുമാമസ്ജിദ്, ചാല പുത്തൻപള്ളി ജുമാ മസ്ജിദ്, കന്നേറ്റി ജുമാ മസ്ജിദ് എന്നിവിടങ്ങളിൽ ഇമാമായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: റസീന ബീവി. മക്കൾ: ബുഷ്റ ഹാരീസ്, ഷിബിലി അനസ്, ഷഹീർ അസ്ലം, ഷമീം അൻസാർ. മരുമക്കൾ: ഹാരീസ് മോൻ, ഖദീജ ജാസ്മിൻ, സുമി, റസ്നി ഷമീം.