mela
ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഓണാട്ടുകര കാർഷിക സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ കാരുണ്യ സ്പർശം 2021 എന്നപേരിൽ നടത്തിയ പായസമേള ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഓണാട്ടുകര കാർഷിക സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ കാരുണ്യ സ്പർശം 2021 എന്നപേരിൽ നടത്തിയ പായസമേള ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നിർദ്ധന കുടുബത്തിലെ പെൺകുട്ടികളുടെ വിവാഹ ധനസഹായ ഫണ്ട്‌ സമാഹരണത്തിനാണ് മേള നടത്തിയത്. ഓച്ചിറ പരബ്രഹ്മ ക്ഷേത്രാങ്കണത്തിൽ രണ്ട് ദിവസമായാണ് മേള നടത്തിയത്. സമിതി പ്രസിഡന്റ്‌ വാലുകുന്നേത്ത്‌ സുരേഷ് ആദ്ധ്യക്ഷത വഹിച്ചു. ആദ്യ വിൽപ്പന മെഹർഖാൻ ചേന്നല്ലൂർ ഏറ്റുവാങ്ങി. സമിതി സെക്രട്ടറി നാലുകണ്ടത്തിൽ കൃഷ്ണകുമാർ വിഷയാവതരണം നടത്തി. സമാപന യോഗം സമിതി മുഖ്യ രക്ഷാധികാരി വേലഞ്ചിറ സുകുമാരൻ ഉദ്ഘാടനം ചെയ്തു . ബി .ഗോപൻ ആദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായംഗം ഗേളി ഷണ്മുഖൻ, ഓച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ശ്രീദേവി, ഗ്രാമപഞ്ചായത്തംഗം എ.അജ്മൽ, വ്യാപാരി വ്യവസായി ഭാരവാഹികളായ എൻ. ഇ. സലാം, കെ. രംഗനാഥ്‌, ബി. പ്രദീപ്, സുറുമി ഹാരീസ്, അഖിൽ കാർത്തിക്, മായാ വാസുദേവ്, ചവറ വിനോദ്, അഖിൽ ദേവ് കരുനാഗപ്പള്ളി തുടങ്ങിയവർ സംസാരിച്ചു