ശാസ്താംകോട്ട: 72- ാം ശൂരനാട് രക്തസാക്ഷി ദിന അനുസ്മരണ സമ്മേളനം സി .പി .എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. സി .പി .ഐ സംസ്ഥാന അസി .സെക്രട്ടറി കെ. പ്രകാശ് മുഖ്യ പ്രഭാഷണം നടത്തി. സംഘാടക സമിതി ചെയർമാൻ സി. ദിവാകരൻ അധ്യക്ഷനായിരുന്നു.ജി അഖിൽ സ്വാഗതം ആശംസിച്ചു.സി .പി .എം .ജില്ലാ സെക്രട്ടറി .എസ് .സുദേവൻ, അഡ്വ. കെ .സോമപ്രസാദ് എം. പി, കെ. ശിവശങ്കരൻ നായർ, എം .ശിവശങ്കരപ്പിള്ള, ആർ .എസ് .അനിൽ, പ്രൊഫ. എസ്. അജയൻ, പി .ബി സത്യദേവൻ, റ്റി. അനിൽ, സി .എം. ഗോപാലകൃഷ്ണൻ നായർ, എം .ഗംഗാധരക്കുറുപ്പ് എന്നിവർ സംസാരിച്ചു.