പ്രതിഷേധം ശക്തമാകുന്നു
ശാസ്താംകോട്ട. : പിന്നാക്കവിഭാഗത്തിൽപ്പെട്ടവരും കശുഅണ്ടിത്തൊഴിലാളികളും തിങ്ങിപ്പാർക്കുന്ന കുന്നത്തൂർ താലൂക്കിൽ കൊവിഡ് വാക്‌സിൻ വിതരണ കേന്ദ്രം അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു.കൊല്ലം ജില്ലയിൽ 9 കേന്ദ്രങ്ങൾ അനുവദിച്ചെങ്കിലും കുന്നത്തൂർ താലൂക്കിൽ കേന്ദ്രം അനുവദിക്കാത്തതിൽ ശക്തമായ പ്രതിഷേധമാണുയരുന്നത്. ശാസ്താംകോട്ട താലൂക്ക് ആശുപത്രി, മൈനാഗപ്പള്ളി സി.എച്ച്.സി, ശൂരനാട് സി.എച്ച്.സി തുടങ്ങിയ ഗവ.ആശുപത്രികൾ താലൂക്കിൽ ഉണ്ടായിട്ടും വാക്സിൻ വിതരണ കേന്ദ്രം അനുവദിക്കാത്തത് താലൂക്കിനോടുള്ള അവഗണനയാണ്. മൈനാഗപ്പള്ളി സി.എച്ച്.സി യിൽ എല്ലാ വിധ സൗകര്യങ്ങളോട് കൂടിയ ഐ.പി ബ്ലോക്ക് ഒഴിഞ്ഞ് കിടക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ വാക്സിനേഷനായി കരുനാഗപ്പള്ളിയിലോ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലോ പോകണം.
നിലവിൽ കൊവിഡ് രോഗികളുടെ എണ്ണം
പഞ്ചായത്ത് തലത്തിൽ
ശൂരനാട് വടക്ക് - 28
ശൂരനാട് സൗത്ത് -51
പോരുവഴി - 56
ശാസ്താംകോട്ട - 64
മൈനാഗപ്പള്ളി - 71
പടിഞ്ഞാറെ കല്ലട - 34
കുന്നത്തൂർ - 42
"കുന്നത്തൂർ താലൂക്കിൽ കൊവിഡ് വാക്സിൻ കേന്ദ്രം അനുവദിക്കാത്ത
നടപടി പ്രതിഷേധാർഹമാണ് "
ദിനേശ് ബാബു
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി
"കൊവിഡ് വാക്സിൻ വിതരണം ഉത്തരവാദിത്വത്തോടെ ഏൽപ്പിക്കാൻ കഴിയുന്ന ജീവനക്കാരും
ആവശ്യമായ ഭൗതീക സാഹചര്യങ്ങളുമുള്ള ആശുപത്രികളെ മാത്രമാണ് തിരഞ്ഞെടുത്തത് "
ഡോ. ആർ.ശ്രീലത
ജില്ലാ മെഡിക്കൽ ഓഫീസർ, കൊല്ലം.