കൊട്ടാരക്കര : ആദ്യകാല കമ്മ്യൂണിസ്റ്റ് കോട്ടാത്തല ഏറത്തു തോന്നക്കൽ ഭവനത്തിൽ എൻ. ജയദേവൻ (84) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ നടക്കും. കമ്മ്യൂണിസ്റ്റ് രക്തസാക്ഷി കോട്ടാത്തല സുരേന്ദ്രനൊപ്പം ചെറുപ്രായത്തിൽ കമ്മ്യൂണിസ്റ്റ് പ്രവർത്തകനായി. പിന്നീട് അദ്ധ്യാപകനായി. വിരമിച്ച ശേഷം സി.പി.ഐ നെടുവത്തൂർ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം, നെടുവത്തൂർ സഹകരണ ബാങ്ക് പ്രസിഡന്റ്, നെടുവത്തൂർ ഗ്രാമ പഞ്ചായത്ത് അംഗം, കോട്ടാത്തല സുരേന്ദ്രൻ സ്മാരക വായന ശാലയുടെ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. അവിവാഹിതനാണ്.