കൊട്ടാരക്കര: കൊവിഡ് വ്യാപനത്തെ തുടർന്ന് നിലച്ചുപോയ കൊട്ടാരക്കര ആനക്കോട്ടൂർ പുത്തൂർ കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമായി.വർഷങ്ങളായി നിലവിലുണ്ടായിരുന്ന ആനക്കോട്ടൂർ പുത്തൂർ ബസ് സർവീസ് നിലച്ചതോടെ ആനക്കോട്ടൂർ, കുറുമ്പാലൂർ, പുല്ലാമല, തേവലപ്പുറം പ്രദേശവാസികൾ യാത്രാദുരിതത്തിലാണ്. ഇവരുടെ ഏക യാത്ര സൗകര്യമായ ബസ് സർവീസ് നിലച്ചതോടെ ടാക്സികളെയാണ് ആശ്രയിക്കുന്നത്.

നിവേദനം നൽകി

ആനക്കോട്ടൂർ ,കുറുമ്പാലൂർ,പുല്ലാമല,തേവലപ്പുറം നിവാസികളുടെ പ്രധാന വ്യാപാര കേന്ദ്രമായ കൊട്ടാരക്കരയിലോ, പുത്തൂരോ, എഴുകോണോ എത്തണമെങ്കിൽ എല്ലാവരും ആശ്രയിച്ചിരുന്നത് ഈ കെ.എസ്.ആർ.ടി.സി ബസ് സർവീസുകളെയായിരുന്നു. എത്രയും പെട്ടെന്ന് ഈ ബസ് സർവീസുകൾ പുനരാരംഭിക്കുവാൻ നടപടികൾ ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് വിവിധ സംഘടനകൾ കെ.എസ്.ആർ.ടി.സി അധികൃതർക്കും ജന പ്രതിനിധികൾക്കും നിവേദനം നൽകിയിട്ടുണ്ട്.

പ്രദേശവാസികൾ പ്രതിഷേധത്തൽ

കൊവിഡിന്റെ തീവ്രത കുറഞ്ഞ് ജന ജീവിതം സാധാരണ നിലയിലാകുകയും യാത്രക്കാർ അധികമായിട്ടും നിറുത്തിവച്ച സർവീസുകൾ പുനരാരംഭിക്കാത്തതും യാത്രാക്ളേശത്തിന് കാരണമാകുകയാണ്. അ‌ഞ്ചും ആറും കിലോമീറ്റർ കാൽനടയാത്രയായിട്ടാണ് പലരും കൊട്ടാരക്കരയിലും പുത്തൂരും എത്തുന്നത്. ഈ ക

ടുത്ത യാത്രാ ക്ളേശം പരിഹരിക്കാൻ നടപടി സ്വീകരിക്കാത്തതിൽ പ്രദേശവാസികൾ പ്രതിഷേധത്തിലാണ്.